Banner Ads

സോഷ്യൽ മീഡിയ ആഘോഷിക്കുന്നത് ഒരാളുടെ ജീവിതം; സൈബർ പോരിനെതിരെ സായ് കൃഷ്ണ

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡിയുടെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയെന്ന വാർത്തകൾ ശരിവെച്ച് സുഹൃത്തും മുൻ ബിഗ് ബോസ് താരവുമായ സായ് കൃഷ്ണ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സായ് കൃഷ്ണ പ്രതികരണവുമായി രംഗത്തെത്തിയത്.

വാർത്ത അറിഞ്ഞയുടൻ അഖിലുമായി സംസാരിച്ചിരുന്നുവെന്നും ആരെയും കുറ്റപ്പെടുത്താനില്ല എന്ന നിലപാടിലാണ് അഖിലുള്ളതെന്നും സായ് പറഞ്ഞു. 2021 മുതൽ അഖിലുമായി നല്ല സൗഹൃദമുണ്ട്. ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്ത വ്യക്തി എന്ന നിലയിൽ ഈ വാർത്ത വലിയ ഞെട്ടലുണ്ടാക്കി.

പോയത് പോയി, കഴിഞ്ഞത് കഴിഞ്ഞു എന്ന നിലപാടിലാണ് അഖിൽ. ആരെയും കുറ്റപ്പെടുത്താൻ അവൻ തയ്യാറല്ല. വളരെ ശാന്തനായ ആൾക്കൂട്ടങ്ങൾക്ക് മുന്നിലേക്ക് വരാൻ മടിക്കുന്ന സ്വഭാവക്കാരനാണ് അവൻ. ഒരാളുടെ ജീവിതം തകരുമ്പോഴും ഭാര്യ ഒളിച്ചോടുമ്പോഴും അത് ആഘോഷമാക്കുന്ന സോഷ്യൽ മീഡിയ സംസ്കാരം കണ്ട് സങ്കടം തോന്നി.

ഇത്തരം വ്യക്തിപരമായ വിഷയങ്ങളെ പക്വതയോടെ വേണം കൈകാര്യം ചെയ്യാൻ. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുന്നതും അഖിലിന് മറ്റ് ബന്ധങ്ങളുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണങ്ങൾ നടത്തുന്നതും ശരിയല്ലെന്നും സായ് കൃഷ്ണ പറഞ്ഞു.