Banner Ads

സിഐയുടെ കാറിൽ പാമ്പ്: മഞ്ഞളുങ്ങലിൽ നിന്ന് സാഹസികമായി പിടികൂടി

പട്ടാമ്പി: ഓങ്ങല്ലൂർ മഞ്ഞള്ങ്ങലിൽ നിന്നാണ് കാറിൽ കയറി കൂടിയ പാമ്പിനെ പിടികൂടിയത്. മലപ്പുറം ക്രൈം ബ്രാഞ്ച് CI പത്മരാജൻ്റെ കാറിൻറെ മുന്നിലെ ഗ്ലാസിന്റെ മുകളിൽ ആദ്യം പാമ്പിനെ കണ്ടു. തുടർന്ന് കാണാതായ പാമ്പ് കാറിന്റെ ബോണറ്റിനുള്ളിലേക്ക് പോയതായി സംശയം തോന്നിയതിനെ തുടർന്ന് പാമ്പ് പിടുത്തക്കാരൻ ഫോറസ്റ്റ് വാച്ചർ സുധീഷ് കൂറ്റനാടിനെ വിവരമറിയിച്ചു.

ബോണറ്റ് തുറന്ന് നോക്കിയപ്പോൾ പാമ്പിനെ കണ്ടെങ്കിലും രക്ഷാപ്രവർത്തനം നടത്താൻ പറ്റാത്ത രീതിയിലായിരുന്നു. ഇന്നലെ ആയിരുന്നു സംഭവം. ഇന്നലെ ഹർത്താൽ ആയതിനാൽ വണ്ടിയുടെ ഭാഗം അഴിക്കാൻ കഴിഞ്ഞില്ല. തുടർന്ന് കാർ ഇന്ന് വർക്ക് ഷോപ്പിൽ എത്തിച്ച് ബോണറ്റും ബമ്പറും അഴിച്ചു മാറ്റി ഇന്ന് ഉച്ചയോടെ കൂടി പാമ്പിനെ പുറത്തെടുത്തു.