
കൽപ്പറ്റ : വയനാട് കോളിയാടി സ്കൂളിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെയും നെൻമേനി, അമ്പലവയൽ, നൂൽപ്പുഴ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ജൂൺ 14 വരെയാണ് അവധി നൽകിയിരിക്കുന്നത്.
അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ഹോസ്റ്റലുകൾ, പഠന മുറികൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. കുട്ടികൾക്കിടയിൽ രോഗപ്പകർച്ച തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.