Banner Ads

വയനാട്ടിൽ റിസോർട്ടിലെ ഷെഡ് തകർന്ന് ; വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

കൽപ്പറ്റ:സോർട്ടിലെ ഷെഡ് തകർന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം,വയനാട്ടിൽ 900 വെഞ്ചേഴ്‌സ് റിസോർട്ടിലെ ഷെഡ് തകർന്ന് വീണത്.  സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.നിലമ്ബുർ അകമ്ബാടം സ്വദേശി നിഷ്ടയാണ് മരിച്ചത്.

മേപ്പാടി 900 കണ്ടിയിലായിരുന്നു സംഭവം. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ഷെഡായിരുന്നു തകർന്നുവീണത്. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോർട്ടിന് ലൈസൻസുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെ 16 അംഗ വിനോദ സഞ്ചാരികളുടെ സംഘമാണ് റിസോർട്ടിലെത്തിയത്