Banner Ads

എഴുതിയ പരീക്ഷക്ക് എ പ്ലസ് ; നോവായി താമരശേരിയിൽ കൊല്ലപ്പെട്ട ഷഹബാസ്

കോഴിക്കോട്:എഴുതിയ ഒരു പരീക്ഷക്ക് എ പ്ലസ് വിങ്ങലായി താമരശേരിയിൽ കൊല്ലപ്പെട്ട ഷഹബാസ്.വിദ്യാർഥി സംഘർഷത്തിനിടെ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന് ഐടി പരീക്ഷക്കാണ് ഷഹബാസ് എപ്ലസ് കരസ്ഥമാക്കിയത്. മറ്റുപരീക്ഷകൾ നടക്കും മുൻപേ ഷഹബാസ് കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോഴിക്കോട് വെള്ളിമാട്ടുന്ന് ജുവൈനൽ ഹോമിൽ വെച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിനെതിരെ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു.

കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കുട്ടികൾ പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാമെന്നും, ജീവന് ഭീഷണിയുണ്ടെന്നുമുള്ള കോടതിയുടെ നീരിക്ഷണത്തിലാണ് ജാമ്യം റദ്ദാക്കിയത്. വിദ്യാർഥി സംഘർഷത്തിനിടെ ഫെബ്രുവരി 28നാണ് പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *