Banner Ads

ശബരി എക്സ്പ്രസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; മെഡിക്കൽ വിദ്യാർത്ഥിയായ പ്രതി പിടിയിൽ

കൊച്ചി : ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. കടമക്കുടി സ്വദേശി ശ്രീനേഷിനെ പാലക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്. ചിറ്റൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് പിടിയിലായ ശ്രീനേഷ്.

എറണാകുളത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ശബരി എക്സ്പ്രസിലായിരുന്നു സംഭവം. യാത്രയ്ക്കിടെ യുവതിക്ക് നേരെ അതിക്രമം കാട്ടുകയായിരുന്നു. ഇയാൾ ഇതിന് മുൻപും മറ്റ് രണ്ട് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.