
ഇടുക്കി:കഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ തൊടുപുഴ സ്വദേശിയായ 44-കാരന്റെ വൃക്കയിൽ നിന്നും 100-ലധികം കല്ലുകൾ നീക്കം ചെയ്തു. വിശദമായ പരിശോധനയിലാണ് ഇത്രയധികം കല്ലുകൾ കണ്ടെത്തിയത്. തുടർന്ന്, യൂറോളജിസ്റ്റായ ഡോക്ടർ ആർ. ശരവണന്റെ നേതൃത്വത്തിൽ ആർഐആർഎസ് (RIRS) എന്ന നൂതന താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ കല്ലുകൾ പുറത്തെടുക്കുകയായിരുന്നു.നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.