Banner Ads

തെരുവുനായുടെ ആക്രമണo നിരവധി പേർക്ക് കടിയേറ്റു ; ഭീതി പരത്തിയ നായയെ ചത്ത നിലയിൽ കണ്ടെത്തി,ജനങ്ങൾ ആശങ്കയിൽ

ആലപ്പുഴ: തെരുവുനായുടെ ആക്രമണo നിരവധി പേർക്ക് കടിയേറ്റു ഭീതി പരത്തിയ നായയെ ചത്ത നിലയിൽ കണ്ടെത്തി,ജനങ്ങൾ ആശങ്കയിൽ.ആക്രമണത്തിനുശേഷം നായ ചത്തനിലയിൽ കണ്ടെത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ഇന്നലെ രാത്രി 12 വയസ്സുകാരിക്കാണ് ആദ്യം കടിയേറ്റത്.

വീട്ടുമുറ്റത്തെ വളർത്തു നയയ്ക്ക് ഭക്ഷണം നൽകാൻ പുറത്തിറങ്ങിയപ്പോൾ ആണ് തെരുവുനായ ആക്രമിച്ചത്. വീട്ടുകാർ ബഹളം വച്ചതോടെ നായ അവിടെ നിന്ന് ഓടിപ്പോയി. തുടർന്ന് ഇന്ന് രാവിലെ ആറുമണിയോടെ ജോലിക്ക് ആവശ്യങ്ങൾക്കായി ഇറങ്ങിയ അഞ്ചുപേർക്ക് കൂടി നായയുടെ കടിയേറ്റു.നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.

ഒരു വീട്ടിലെ ആടിനെയും നായ ആക്രമിച്ചിട്ടുണ്ട്. പ്രദേശത്ത് നായയെ ചത്ത നിലയിൽ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പേപ്പട്ടി യാണോ എന്നതാണ് ആശങ്ക. പരിശോധന ഫലം ലഭിച്ചാൽ മാത്രമേ നായയ്ക്ക് പേ വിഷ ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *