Banner Ads

തിരുവല്ലയിൽ ആർ.ജെ.ഡി.ക്ക് തിരിച്ചടി: പ്രമുഖ നേതാവ് ബി.ജെ.പി.യിൽ ചേർന്നു

തിരുവല്ല : തിരുവല്ലയിൽ ആർ ജെ ഡി നേതാവ് ബിജെപിയിൽ ചേർന്നു. ആർ ജെ ഡി എസ് സി എസ് ടി സെന്റർ സംസ്ഥാന സെക്രട്ടറിയും, ഡോ. അംബേദ്കർ മിഷൻ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന സെക്രട്ടറിയും ആയ സി.ടി ബിജു ( ബിജു പാലി) ആണ് ബിജെപിയിൽ ചേർന്നത്. ബിജെപി തിരുവനന്തപുരം മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരം ഷാൾ അണിയിച്ച സ്വീകരിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് രാജേഷ് കൃഷ്ണ, ബിജെപി ടൗൺ നോർത്ത് പ്രസിഡന്റ് അഭിലാഷ് മുത്തൂർ, രാജേഷ് ചുമത്ര ,പ്രഹ്ലാദൻ നായർ തുടങ്ങിയവർ പങ്കെടുത്തു.