Banner Ads

‘ഒളിച്ചും പാത്തുമുള്ള’ എംഎൽഎയുടെ സന്ദർശനം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ, ബിജെപി വിമർശനം

പാലക്കാട്: വിവാദങ്ങൾക്കുശേഷം ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് ജില്ലയിലെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. എംഎൽഎ പൊതുപരിപാടിയിൽ പങ്കെടുത്തത് ‘ഒളിച്ചും പാത്തുമാണെ’ന്നും ‘ഒളിസേവ’യാണെന്നും ആരോപിച്ച് ഡിവൈഎഫ്ഐയും ബിജെപിയും രംഗത്തെത്തി.

പാലക്കാട്-ബാംഗ്ലൂർ കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവീസ് രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത സംഭവമാണ് ഇരുവിഭാഗവും ആയുധമാക്കിയത്.ഡിവൈഎഫ്ഐ വിമർശനം ധൈര്യമുണ്ടെങ്കിൽ എല്ലാവരെയും അറിയിച്ച് പരിപാടിയിൽ പങ്കെടുക്കാൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദീൻ രാഹുൽ മാങ്കൂട്ടത്തിലിനെ വെല്ലുവിളിച്ചു. രാഹുലിൻ്റേത് ഒളിച്ചുകളി’യാണെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപി പരിഹാസം രാഹുലിൻ്റേത് ‘ഒളിസേവ’ യാണെന്നാണ് ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ് ആരോപിച്ചത്. ഒരാളെയും അറിയിക്കാതെ’ഇരുട്ടിൻ്റെ മറവിലാ’ണ് എംഎൽഎ പരിപാടിയിൽ പങ്കെടുത്തതെന്നും കൃഷ്ണദാസ് പരിഹസിച്ചു.വിവാദങ്ങൾക്കിടെയായിരുന്നു എംഎൽഎയുടെ പാലക്കാട്ടെ പരിപാടി. കെഎസ്ആർടിസിയുടെ കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ ഉടൻ തുടങ്ങുമെന്നും എംഎൽഎ പരിപാടിയിൽ പ്രഖ്യാപിച്ചു