Banner Ads

ടിപ്പർ ലോറിക്കടിയിൽപ്പെട്ട്; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട് : ടിപ്പർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചേവായൂർ സ്നേഹദീപം ലൈബ്രറിക്ക് സമീപം താമസിക്കുന്ന നെയ്ത്തുകുളങ്ങര സ്വദേശിയായ കെ.ടി. മുബൈറാണ് (40) മരിച്ചത്. ദേശീയ പാത 66-ൽ തൊണ്ടയാട് ജംഗ്ഷനിലെ ഫ്ലൈഓവറിന് താഴെ സർവീസ് റോഡിലാണ് സംഭവം.

പാലാഴി ഭാഗത്തുനിന്ന് തൊണ്ടയാട് ജംഗ്ഷനിലേക്ക് കയറി മലാപ്പറമ്പ് ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് അപകടം നടന്നത്. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. ടിപ്പർ ഡ്രൈവർ പി.കെ. ശിബിലിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ അശ്രദ്ധമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.