Banner Ads

സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമം ;പ്രതിക്ക് ആറു വർഷം തടവും പിഴയും

ചേർത്തല: പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ തൃച്ചാറ്റുകുളം ഇല്ലത്ത് നികർത്ത് വീട്ടിൽ സബിനെ(26)യാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ജഡ്ജി ശിക്ഷിച്ചത്.മൂന്നു വർഷം തടവും 50,000 രൂപ പിഴയും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം മൂന്നു വർഷം തടവും 50,000 രൂപ പിഴയും ഉൾപ്പെടെയാണ് ശിക്ഷ. 2018 ഫെബ്രുവരിയിലാണ് സംഭവം. കേസിൽ പ്രതിക്ക് ആറു വർഷം തടവും പിഴയും ശിക്ഷ. ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ചത് സ്റ്റേഷൻ ഓഫീസർ വി.പി മോഹൻലാലാണ്. വനിതാ സെൽ സബ് ഇൻസ്പക്ടർ ജെ. ലതയും അന്വേഷണത്തിന്റെ ഭാഗമായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയനും അഡ്വ. വി.എൽ. ഭാഗ്യലക്ഷ്മിയും ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *