Banner Ads

സ്കൂൾ ബസ് ഡ്രൈവർ മദ്യലഹരിയിൽ; പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : മദ്യലഹരിയിൽ സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ വടകര പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം കക്കട്ടിൽ സ്വദേശി സവനീഷ് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെ വടകര-വില്യാപ്പള്ളി റോഡിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കെ.എൽ 18 ജെ 8285 നമ്പറിലുള്ള വടകര റാണി പബ്ലിക് സ്കൂളിന്റെ ബസ്സാണ് ഇയാൾ ഓടിച്ചിരുന്നത്.

ഡിവൈ എസ്പിയുടെ നിര്‍ദേശപ്രകാരം എസ്‌ഐ മനോജ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ജയ്ദീപ്, ഡ്രൈവര്‍ സജീഷ് എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിയുകയായിരുന്നു. ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഒക്ക് ശുപാര്‍ശ നല്‍കുമെന്നും പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു.