
റിയാദ് : 95-ാമത് ദേശീയ ദിനാഘോഷത്തിന്റെ ആവേശത്തിലാണ് സൗദി അറേബ്യ. രാജ്യത്തിന്റെ ഐക്യവും വികസനവും അടയാളപ്പെടുത്തുന്ന ഈ സുപ്രധാന ദിനം പ്രമാണിച്ച് വിപുലമായ പരിപാടികളാണ് രാജ്യമെങ്ങും ഒരുക്കിയിട്ടുള്ളത്.
സൗദിയുടെ എല്ലാ നഗരങ്ങളും പച്ചയും വെളുപ്പും നിറങ്ങളിലുള്ള ദേശീയ പതാകകൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കൂറ്റൻ കെട്ടിടങ്ങളിലും പൊതുസ്ഥലങ്ങളിലും ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ഭരണാധികാരികൾക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ബോർഡുകളും എല്ലായിടത്തും കാണാം. സൗദി അറേബ്യയെ ഒരു കൊടിക്കീഴില്‍ ഏകീകരിച്ചതിന്റെയും രാജ്യത്തിന്‍റെ വികസനത്തിന്റെയും നവോഥാനത്തിന്റെയും യാത്രക്ക് തുടക്കമിട്ടതിന്റെയും ഓര്‍മ്മ പുതുക്കലാണ് ദേശീയ ദിനം.