പാലക്കാട് :കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ സന്ദീപിനെ തടയുമായിരുന്നു. കോണ്‍ഗ്രസ് പ്രവേശനത്തിന് തലേന്നാള്‍ സന്ദീപ് വാര്യർ വിളിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പറഞ്ഞില്ല.സന്ദീപ് വാര്യർ ബിജെപി വിടരുതായിരുന്നു എന്ന് പറഞ്ഞ ശിവരാജൻ സന്ദീപിന് പിറകെ ആരും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് പോകില്ലെന്നും പറഞ്ഞു.മുങ്ങുന്ന കപ്പലിലേക്കാണ് സന്ദീപ് പോയത്. സന്ദീപ് ബിജെപിയില്‍ ഉറച്ചു നില്‍ക്കണമായിരുന്നു എന്നും ശിവരാജൻ ആവർത്തിച്ചു. സന്ദീപ് പോയത് ബിജെപിയുടെ വിജയത്തെ ബാധിക്കില്ല. പക്ഷെ സന്ദീപ് പോയത് പാർട്ടിയെ ബാധിക്കുമെന്ന് ശിവരാജൻ പറഞ്ഞു.