
കൊച്ചി: ശബരിമലയിലെ സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണം നടത്താൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) അനുമതി നൽകി. കേസുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും,കേസിന്റെ കൃത്യത ഉറപ്പാക്കുന്നതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തണം.
ശബരിമലയിൽ എത്രത്തോളം സ്വർണം നഷ്ടപ്പെട്ടു എന്ന് ശാസ്ത്രീയമായി കൃത്യമായി കണ്ടെത്തേണ്ടതുണ്ട്.ശ്രീകോവിലിൽ പുതിയ വാതിൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും എസ്ഐടി അന്വേഷണം നടത്തണം.ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. എന്നാൽ, ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം എന്ന് കോടതി കർശന നിർദ്ദേശം നൽകി.പോറ്റിയെ മുൻനിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു.
ചെന്നൈയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് കൃത്യമായി അന്വേഷിക്കണം.പോറ്റിക്ക് ദേവസ്വം ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകിയെന്നും, പോറ്റി നടത്തിയ പല ഇടപാടുകൾക്കും ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും കോടതി ചൂണ്ടിക്കാട്ടി.ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കാൻ എസ്ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.