
പാലക്കാട്: പാലക്കാട് വീണ്ടും അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് വൻ തുക പിടികൂടി. രേഖകളില്ലാത്ത 2.30 കോടി രൂപയുമായി നൂറണി സ്വദേശികളായ കൃഷ്ണൻ, ഹാരിസ് എന്നിവരാണ് പാലക്കാട് ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്.
പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച പണമാണ് മേപ്പറമ്പ് ബൈപ്പാസിൽ വെച്ച് രഹസ്യവിവരത്തെ തുടർന്ന് പോലീസ് പിടികൂടിയത്. സ്വർണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട പണമാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ രണ്ടുപേരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.