Banner Ads

രാത്രിയുടെ മറവിൽ കവർച്ച: സ്റ്റേഷനറി കട കുത്തിത്തുറന്നു; പോലീസ് അന്വേഷണം തുടങ്ങി

നെല്ലിയാമ്പതി: സ്റ്റേഷനറി കട കുത്തിത്തുറന്ന് മോഷണം. പുലയമ്പാറ ജംഗ്ഷനിലെ മുരുകന്റെ സ്റ്റേഷനരി കടയിലാണ് പൂട്ട് തകർത്ത് മോഷണം നടന്നത്. കടയിൽ സൂക്ഷിച്ചിരിന്ന 25000 രുപയും സാധനങ്ങളും കവർന്നു. മുരുകന്റെ പരാതിയിൽ പാടഗിരി പോലിസിൽ അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടർന്റെ പൂട്ട് തകർത്തത് കണ്ടത്. അടുത്തുള്ള റിസോർട്ടിലെ CCTV ക്യാമറ പരിശോധിച്ചതിൽ രാത്രി 1.20നും 2 നും ഇടയിൽ കള്ളൻ അകത്ത് കടന്ന് ഒരു സഞ്ചിയുമായി പുറത്തുപോയ ദൃശ്യങ്ങൾ ലഭിച്ചു. മുരുകന്റെ കടയിൽ മുൻപും മോഷണം നടന്നിട്ടുണ്ട്.

മോഷ്ട്ടകളുടെ വിളയാട്ടത്തിനെതിരെ നടപടികൾ വേണമെന്നും നാഷണൽ ജനതദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. പ്രസാദ് ആവശ്യപ്പെട്ടു. കൂടാതെ സമീപ കടയിലും ലോട്ടറി ഉൾപ്പെടെ സാധനങ്ങൾ മോഷണം പോകുന്നുണ്ട് . ഇതിനാൽ പുലയമ്പാറ ജംഗ്ഷനിൽ സി.സി റ്റി വി. ക്യാമറകൾ സ്ഥാപിക്കാൻ നടപടികൾ വേണമെന്ന് നാട്ടുകരും ആവശ്യപ്പെട്ടു.