കൊല്ലം:കാരിക്കുഴി മാടൻ നടരാജമൂർത്തി ക്ഷേത്രത്തിലെ മൂന്ന് വഞ്ചികളാണ് ഞായറാഴ്ച രാത്രിയിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്. ക്ഷേത്രചുമതലക്കാർ ഇരവിപുരം സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു.
കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവർച്ച നടത്തിയ പ്രതികൾ പിടിയിൽ ഇരവിപുരം, കാക്കത്തോപ്പിൽ സിൽവി നിവാസിൽ മൈക്കിൾ ജോർജ്ജ് മകൻ റിച്ചിൻ (23), കുരീപ്പുഴ അശ്വതി ഭവനിൽ ബേബി യുടെ മകൻ രാഹുൽ (22), തിരുമുല്ലവാരം അനസ് വില്ലയിൽ അനസ് ബഷീർ മകൻ സെയ്യാലി (20) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.പിടിലായ റിച്ചിനെതിരെ നിരവധി മോഷണ കേസുകൾ നിലവിലുള്ളതാണ് ഇരവിപുരം ഇൻസ്പെക്ടർ രാജിവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ് എസ്.സ പിഒ മാരായ അനീഷ്, സുമേഷ്, അൽസൗഫീർ എന്നിവരടങ്ങിയ സംഘ മാണ് പ്രതികളെ പിടികൂടിയത്.