Banner Ads

ഭീതി പരത്തി കവർച്ച നടത്തിയ ; കുറുവാ സംഘത്തിലെ പ്രധാനിയെ പൊലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞദിവസം കുണ്ടല്ലൂരില്‍ നിന്നും പൊലീസ് പിടികൂടിയ സന്തോഷ് ശെല്‍വം തന്നെയാണ് മണ്ണഞ്ചേരിയിലും പരിസരത്തും കവർച്ച നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു.ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഭീതി പരത്തി കവർച്ച നടത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള കുറുവാ സംഘത്തിലെ പ്രധാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.14 ഓളം വരുന്ന സംഘമാണ് കേരളത്തില്‍ എത്തിയിട്ടുള്ളത് എന്നും അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി മധുബാബു പറഞ്ഞു.ഇതിനുവേണ്ടി പുലർച്ചെ മൂന്നുമണിക്ക് പ്രതികള്‍ മോഷണത്തിന് എത്തിയ വസ്ത്രധാരണത്തില്‍ പ്രതികളുമായി കവർച്ച നടന്ന പരിസരങ്ങളില്‍ പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചു പ്രതികള്‍ ഇവർ തന്നെ ഉറപ്പുവരുത്തി

Leave a Reply

Your email address will not be published. Required fields are marked *