Banner Ads

റെയിൽവേ ട്രാക്കിൽ യുവാവിനെ തള്ളിയിട്ട് കവർച്ച; കുപ്രസിദ്ധ കുറ്റവാളി കൊടിമരം ജോസ് പിടിയിൽ

എറണാകുളം : കൊലപാതകവും കവർച്ചയുമടക്കം ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കൊടിമരം ജോസിനെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ച് യുവാവിനെ മർദ്ദിച്ചവശനാക്കി റെയിൽവേ ട്രാക്കിൽ തള്ളിയശേഷം കവർച്ച നടത്തിയ കേസിലാണ് ജോസിനെ പിടികൂടിയത്. സംഭവത്തിൽ പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയത്.