
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സിമന്റ് ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് മറിഞ്ഞ് വൻ അപകടം. ഫറോക്ക് നഗരസഭ ചെയർമാൻ എം.സി. അബ്ദുൾ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി തലകീഴായി പതിച്ചത്.
റോഡരികിലെ മൺതിട്ടയോടുകൂടിയ ഭാഗം ഇടിഞ്ഞാണ് ലോറി മറിഞ്ഞത്.വീടിന് കനത്ത നാശനഷ്ടം സംഭവിച്ചു. വീടിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും ലോറിക്കടിയിൽ പെട്ടു.വീടിന്റെ ഈ ഭാഗത്ത് ആളില്ലാതിരുന്നത് കാരണം വൻ ദുരന്തമാണ് ഒഴിവായത്. ലോറി ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
അനധികൃതമായി വാഹനം പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികളിൽ ചിലർ ആരോപിക്കുന്നു.അപകടത്തിന്റെ വ്യാപ്തി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.