
പാലക്കാട്: കുളപ്പുള്ളി സംസ്ഥാനപാതയിൽ വാണിയംകുളം പാതിപ്പാറ വളവിലാണ് അപകടമുണ്ടായത്. എടപ്പാളിൽ നിന്നും പഴനിയിലേക്ക് തീർത്ഥാടനത്തിന് പോകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിരെ വന്ന ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
വാണിയംകുളം സിഎസ്എൻ പള്ളിയിലെ പള്ളിയിച്ഛനായ ജോയ്സ് ജോണിനാണ് പരിക്കേറ്റത്. തലക്കും കാലിനും പരിക്കേറ്റ ഇവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് അതീവ ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. കാറിനും കേടുപാടുകൾ സംഭവിച്ചു