
പാലക്കാട്: പട്ടാമ്പി ടൗണിൽ വീരമണി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വീരമണി പ്രദേശത്തെ അർജുൻ ഗിരി (30) ആണ് വാഹനാപകടത്തിൽ മരിച്ചത്.പട്ടാമ്പി ടൗണിൽ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന അർജുൻ, മുൻപിലുണ്ടായിരുന്ന ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പിന്നാലെ വന്ന ഗുഡ്സ് വാഹനത്തിന്റെ ചക്രങ്ങൾ തലയിലൂടെ കയറി ഇറങ്ങിയതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്.കനറാ ബാങ്കിലെ ജീവനക്കാരനായിരുന്നു മരിച്ച അർജുൻ ഗിരി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.