Banner Ads

റവന്യുവിൻ്റെ മിന്നൽ പരിശോധന: പട്ടാമ്പിയിൽ അനധികൃത മണലും മണ്ണും കടത്തിയ വാഹനങ്ങൾ പിടികൂടി.

പാലക്കാട്: അനധികൃത മണൽ, മണ്ണ് കടത്ത് പിടികൂടി പട്ടാമ്പി താലൂക്ക് റവന്യു സംഘം. വിളയൂർ, പരുതൂർ, പേരുമുടിയൂർ, ഞാങ്ങാട്ടിരി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ലോറിയും ജെസിബിയും ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.പട്ടാമ്പി താലൂക്ക് റവന്യൂ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പരുതൂർ വില്ലേജ് പരിധിയിൽ നിന്നും പാസില്ലാതെ കരിങ്കല്ല് കയറ്റി പോകുകയായിരുന്ന ടോറസ് ലോറി പിടികൂടി. പെരുമുടിയൂർ ഭാഗത്ത് അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തുന്ന പ്രവർത്തിയിലേർപ്പെട്ട ഒരു ജെസിബിയും , ഒരു ടിപ്പർ ലോറിയും പിടിച്ചെടുത്തു. ഞാങ്ങാട്ടിരി കടവ് ഭാഗത്ത് നിന്ന് അധികൃതമായി പുഴ മണൽ കടത്താൻ ശ്രമിച്ച നിസ്സാൻ ടിപ്പർ ലോറിയും കസ്റ്റഡിയിലെടുത്തു.

ഡെപ്യൂട്ടി തഹസിൽദാർമാരായ പി ആര് മോഹനന്, ബൈജു.R.S, താലൂക്ക്, വില്ലേജ് ഓഫീസ് ജീവനക്കാരായ നിഖിൻ, വിഷ്ണു, മാർക്ക് ഏംഗൽസ്, സെബാസ്റ്റ്യൻ, അമൽദേവ്, സെബാസ്റ്റ്യൻ ജിൽബി എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.