Banner Ads

ഡ്യൂട്ടി കഴിഞ്ഞ മടങ്ങവേ; ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് പോലീസുകാരാണ് ദാരുണാന്ത്യം

വിഴിഞ്ഞം: ശബരിമല തീർത്ഥാടനത്തിനുശേഷം കന്യാകുമാരിയിലേക്കുപോയ തിരുനെൽവേലി സ്വദേശികളുടെ കാറിടിച്ചായിരുന്നു അപകടം.തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ശ്രീജിത്ത്(38) ആണ് അപകടത്തിൽ മരിച്ചത്.വ്യാഴാഴ്ച പുലർച്ചെ 4.30-ഓടെ മുക്കോല-കാരോട് ബൈപ്പാസിലെ പയറുമൂട് പാലത്തിനടിയിലാണ് അപകടമുണ്ടായത്.കാറിൽ കുട്ടിയടക്കം അഞ്ചുപേരുണ്ടായിരുന്നു.
തിരുവല്ലം പൊലീസ് സ്റ്റേഷനിലെതന്റെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് ബൈക്കിൽ കാഞ്ഞിരംകുളത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു ശ്രീജിത്ത്. കാറോടിച്ചിരുന്ന തിരുനെൽവേലി സ്വദേശി അജിത്തിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *