Banner Ads

മഴ മാറിയതോടെ വയനാട്ടിൽ ഇഴജന്തുക്കളുടെ ശല്യം; ജനവാസ കേന്ദ്രങ്ങളിൽ രാജവെമ്പാലയും പെരുമ്പാമ്പും.

കല്‍പ്പറ്റ: മഴ മാറിനിന്നതോടെ വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ ഇഴജന്തുക്കളുടെ ശല്യം വർധിച്ചിരിക്കുകയാണ്. വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ ചേര മുതൽ രാജവെമ്പാലയെയും പെരുമ്പാമ്പിനെയുമെല്ലാം ഇടയ്ക്കിടെ പിടികൂടുന്നുണ്ട്. ചിലയിടങ്ങളിൽ പാമ്പ് വിദഗ്ദ്ധർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നതെങ്കിൽ മറ്റു ചിലയിടങ്ങളിൽ നാട്ടുകാർ തന്നെ പാമ്പുകളെ പിടികൂടാറുണ്ട്.

അത്തരത്തിൽ, പിണങ്ങോട് ഇന്നലെ ജനവാസ കേന്ദ്രത്തിൽ എത്തിയ പെരുമ്പാമ്പിനെ മിനിറ്റുകൾക്കുള്ളിൽ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പാമ്പിനെ പിടികൂടുന്നത് കാണാൻ നിരവധിപേർ തടിച്ചുകൂടിയിരുന്നു.പാമ്പിനെ റസ്ക്യൂ ചെയ്ത് സഞ്ചിയിലേക്ക് മാറ്റുന്നതിനിടെ, കൂട്ടത്തിൽ നിന്നൊരാൾ “ഇനിയൊന്ന് കൈയ്യടിച്ചൂടെ” എന്ന് വിളിച്ചുപറഞ്ഞതോടെ തടിച്ചുകൂടിയവരെല്ലാം ഒരേ സ്വരത്തിൽ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.