Banner Ads

പൂജാ അവധിക്കാലത്ത് യാത്രക്കാർക്ക് ആശ്വാസം; തിരുവനന്തപുരത്ത് നിന്ന് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും

തിരുവനന്തപുരം : പൂജാ അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്ഷൻ സ്പെഷ്യൽ (06155) ഒക്ടോബർ 20ന് രാത്രി 7:40ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9ന് മംഗളൂരു ജങ്ഷനിൽ എത്തിച്ചേരും.

ആലപ്പുഴ വഴിയാണ് സർവീസ്. മടക്ക ട്രെയിൻ (06156) ഒക്ടോബർ 21ന് രാവിലെ 10:15ന് പുറപ്പെട്ട് രാത്രി 11:45ന് തിരുവനന്തപുരം നോർത്തിൽ തിരിച്ചെത്തും. 2 സെക്കൻഡ് എസി, 3 തേർഡ് എസി, 3 തേർഡ് എസി ഇക്കോണമി, 6 സ്ലീപ്പർ, 4 ജനറൽ എന്നിങ്ങനെയാണ് ട്രെയിനിലെ കോച്ചുകള്‍. തിരുവനന്തപുരം നോർത്ത് – ചെന്നൈ താംബരം സ്പെഷ്യൽ ഒക്ടോബർ 20ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11ന് താംബരത്ത് എത്തിച്ചേരും.

മടക്ക ട്രെയിൻ (06163) ഒക്ടോബർ 21ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5ന് തിരുവനന്തപുരം നോർത്തിൽ എത്തും. നാഗർകോവിൽ, മധുര, വില്ലുപുരം വഴിയാണ് ഈ സർവീസ് കടന്നുപോകുന്നത്. 16 തേർഡ് എസി, 2 സ്ലീപ്പർ, 1 ജനറൽ എന്നിങ്ങനെയാണ് കോച്ചുകള്‍.