Banner Ads

ആനകളുടെ പരിപാലനം ഏറ്റെടുക്കാൻ റിലയൻസ്; ഗുരുവായൂർ ദർശനത്തിനെത്തി വൻ വാഗ്ദാനവുമായി മുകേഷ് അംബാനി

തൃശൂർ : റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി ഇന്ന് രാവിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിന് വലിയ സഹായം പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ക്ഷേത്ര ദർശനത്തിനെത്തിയ മുകേഷ് അംബാനി ദേവസ്വം ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപ കൈമാറി.

ഗുജറാത്തില്‍ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാരയുടെ പ്രവർത്തന മാതൃകയില്‍ ദേവസ്വത്തിലെ ആനകള്‍ക്ക് മികച്ച പരിപാലനം നല്‍കാൻ അവസരം ഒരുക്കാമെന്നും ഉറപ്പ് നല്‍കി. രാവിലെ ഏഴരയോടെ ഹെലികോപ്റ്ററിൽ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ എത്തിയ അംബാനിയെ ദേവസ്വം ചെയർമാൻ ഡോ വികെ വിജയൻ, ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റർ ഒബി അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദർശനത്തിന് ശേഷം എട്ടു മണിയോടെ അദ്ദേഹം മടങ്ങി.