Banner Ads

ചെങ്കോട്ട സ്ഫോടനം സുരക്ഷാ വീഴ്ച; കേന്ദ്ര ആഭ്യന്തരമന്ത്രി രാജിവെക്കണം, കെസി വേണുഗോപാൽ

ദില്ലി : ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെസി വേണുഗോപാൽ. സ്ഫോടനം സുരക്ഷാ വീഴ്ചയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.

മുംബൈ ആക്രമണം നടന്നപ്പോൾ അന്നത്തെ ആഭ്യന്തര മന്ത്രി രാജി വെച്ചു. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കെസി വേണുഗോപാൽ.