Banner Ads

ഓണക്കാലത്ത് സഹകരണ മേഖലയിൽ റെക്കോർഡ് വിൽപ്പന: 312 കോടി രൂപയുടെ നേട്ടം

തിരുവനന്തപുരം : സഹകരണ മേഖലയിൽ ഈ ഓണക്കാലത്ത് 312 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന.കണ്‍സ്യൂമര്‍ഫെഡിന് ലഭിച്ചത് 187 കോടി രൂപ. കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയിലെ750 ഓളം സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ നടത്തിയ ഓണവിപണികളിലൂടെ 125 രൂപയുടെ വില്പനയും നടന്നു.

കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് നടത്തിയ ഓണവിപണിയുടെ 187 കോടി രൂപയുടെ വില്പനയും നടത്തി. ഇങ്ങനെ 312 കോടി രൂപയുടെ വിൽപ്പന നടന്നു.ഓണ ചന്തകളിലൂടെ വില്‍പ്പന നടത്തിയത് 339 രൂപയ്ക്ക് 15 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ. കണ്‍സ്യൂമര്‍ഫെഡില്‍ ഓണക്കാലത്ത് 110 കോടി രൂപയുടെ മദ്യ വില്പനയും നടന്നു.

ഉത്രാടം വരെയുള്ള കണക്കാണിത്. ഓഗസ്റ്റ് മാസം ആകെ 250 കോടിയുടെ മദ്യ വില്‍പ്പന നടന്നു. 3 ബിയര്‍ യൂണിറ്റ് ഉള്‍പ്പെടെ 49 വിദേശമദ്യ ഷോപ്പുകളിലൂടെ ആയിരുന്നു വില്‍പ്പന. മില്‍മ, റെയ്ഡ്കോ, ദിനേശ് തുടങ്ങി സഹകരണ സ്ഥാപനങ്ങളുടെ വിപണി ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തകള്‍വഴി കഴിഞ്ഞു.

സഹകരണ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ശേഖരിച്ച് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പച്ചക്കറി ചന്തകള്‍ ഒരുക്കി. 9536.28 ടണ്‍ അരി, 1139 ടണ്‍ പഞ്ചസാര,800 ടണ്‍ ചെറുപയര്‍, 875 ടണ്‍ ഉഴുന്ന്, 822 ടണ്‍ കടല, 593 ടണ്‍ വന്‍പയര്‍, 748 ടണ്‍ തുവര, 604 ടണ്‍ മുളക്, 357 ടണ്‍ മല്ലി എന്നിവ ഓണക്കാല വിപണിയിലൂടെ വില്‍പ്പന നടന്നതായി കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു.