കാസർകോട്: ഒക്ടോബർ മൂന്നു മുതല്‍ ആരംഭിച്ച മസ്റ്ററിംഗ് പ്രക്രിയ ഒക്ടോബർ എട്ടിന് അവസാനിക്കും.ജില്ലയിലെ എല്ലാ റേഷൻ കടകളിലും എഎവൈ (മഞ്ഞ) മുൻഗണന (പിങ്ക്) റേഷൻ കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് തുടരുന്നു. ഒക്‌ടോബര്‍ ആറിന് ഞായറാഴ്ചയും മസ്റ്ററിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ് ഒക്ടോബർ 8ന് അകം മാസ്റ്ററിങ് പൂർത്തിയാക്കണം.
അല്ലാത്തപക്ഷം നിലവിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എല്ലാ കാർഡ് ഉടമകളും ഈ അവസരം പ്രയോജനപ്പെടുത്തി മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ നല്‍കണം. കാർഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും നേരിട്ട് എത്തി ഇ-പോസില്‍ വിരല്‍ പതിക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസുമായി 04994- 255138 എന്ന നമ്ബറില്‍ ബന്ധപ്പെടാം.എല്ലാ റേഷൻ കടകളിലും കാർഡ് അംഗങ്ങള്‍ എത്തിയാല്‍ മസ്റ്ററിങ് നടത്താം.