
പാലക്കാട്:സൂപ്പർസ്റ്റാർ രജനീകാന്ത് പാലക്കാടൻ മണ്ണിൽ വൻ ജനക്കൂട്ടം, ആരാധകരെ അഭിവാദ്യം ചെയ്ത് താരം.അദ്ദേഹം ഷൂട്ടിംഗ് കഴിഞ്ഞ് പാലക്കാട് കഞ്ചിക്കോട്ടെ താമസസ്ഥലത്തേക്ക് മടങ്ങുന്നതും കാത്തു നിരവധി ആരാധകരാണ് പാതയോരങ്ങളിൽ തടിച്ചു കൂടിയത്. ജയിലർ 2 എന്ന സിനിമയുമായി ബന്ധപ്പെട്ട് വാളയാറിൽ ഷൂട്ടിങ്ങിന് എത്തിയതാണ് താരം. രാത്രി ഏറെ വൈകി ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴും കാത്തു നിൽക്കുന്ന ആരാധകർക്ക് നന്ദി പറയാൻ താരം വാഹനത്തിൻറെ സൺ റൂഫ് തുറന്ന് പുറത്തെത്തി.