Banner Ads

തോരാതെ മഴ; മുന്നറിപ്പുമായ് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യതഎന്ന മുന്നറിപ്പ് നൽകി കാലാവസ്ഥ വകുപ്പ്.ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം,തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പുള്ളത്.

കൂടാതെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ അഞ്ച് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.ഒരു മണിക്കൂറിനിടെ 92 മില്ലിമീറ്റർ മഴയാണ് കണ്ണൂരിൽ പെയ്തിറങ്ങിയത്. മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ജില്ലയില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.ഇന്നലെ പെയ്ത കനത്ത മഴയില്‍ കണ്ണൂർ ജില്ലയിലെ മട്ടന്നൂരില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *