ലഹരിക്കടത്ത് തടയാനായി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കി റെയിൽവേ പൊലീസ്,ഓപ്പറേഷൻ ഡി ഹണ്ടിന്റ ഭാഗമായി പാഴ്സലുകളും ലഗേജുകളും റെയിൽവെ പോലീസും ആർപിഎഫും എക്സൈസും സംയുക്തമായി പരിശോധിക്കും ഉത്തരേന്ത്യയിൽ നിന്നുമെത്തുന്ന ട്രെയിനുകളിൽ ലഹരിക്കടത്ത് സംഘങ്ങൾ കഞ്ചാവ് കയറ്റി അയക്കുന്നത് പതിവാണ് കഞ്ചാവ് വെച്ചിട്ടുള്ള സ്ഥലത്തിന്റെ ചിത്രങ്ങൾ കയറ്റി അയക്കുന്നവർ ഇടനിലക്കാർക്ക് കൈമാറും.
ഇടനിലക്കാർ സ്റ്റേഷനുകളിൽ നിന്ന് ഇത് പുറത്തേയ്ക്ക് കടത്തും. ഇത് തടയാനാണ് പോലിസും റെയിൽവെ സംരക്ഷണ സേനയും എക്സൈസും ചേർന്നുള്ള പരിശോധകൾ എല്ലാ സ്റ്റേഷനുകളിലും ശക്തമാക്കിയത്.ട്രെയിൻ വഴി ലഹരി കടത്തിയ കേസുകളിലെ പ്രതികളുടെ ചിത്രങ്ങളടങ്ങിയ ഫയൽ റയിൽവെ പോലീസ് തയ്യാറാക്കി ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഇത് കൈമാറിയിട്ടുണ്ട്.