
കണ്ണൂർ : കാനാട് – ചെറുകുഞ്ഞിക്കരി പ്രദേശങ്ങളിൽ ഭ്രാന്തൻ കുറുക്കന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കാനാടിലെ ഹരദാസൻ, ചെറുകുഞ്ഞിക്കരിയിലെ വിമല, മാമ്പയിലെ പ്രമോദൻ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരിൽ രണ്ട് പേർ കണ്ണൂർ ഗവ. ആശുപത്രിയിലും ഒരാൾ പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ തേടി. ആക്രമണത്തിന് ശേഷം കുറുക്കനെ ചത്ത നിലയിൽ കണ്ടെത്തി.