Banner Ads

പുതുനഗരം സ്ഫോടനം: വീട്ടിൽ ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി.

പാലക്കാട്: പുതുനഗരത്തെ സ്ഫോടനം നടന്ന വീട്ടിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വീട്ടിൽ താമസിച്ചിരുന്ന ഷെരീഫിന് പൊള്ളലേറ്റു.പാലക്കാട് പുതുനഗരം മാങ്ങോട് ആണ് വീട്ടിൽ സ്പോടനം നടന്നത്. വീട്ടിൽ താമസിച്ചിരുന്നആംബുലൻസ് ഡ്രൈവറായിരുന്ന ഷെരീഫനാണ് (40) ഗുരുതരമായി പൊള്ളലേറ്റത്. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇയാളുടെ സാരമായ ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന ഇയാളുടെ സഹോദരി ഷഹാനക്കും നിസ്സാര പരിക്കുണ്ട്. ആദ്യഘട്ടത്തിൽ വീടിനകത്തെ ഗ്യാസ് പൊട്ടിത്തെറിച്ചു എന്നായിരുന്നു പോലീസ് ഉൾപ്പെടെ പറഞ്ഞിരുന്നുവെങ്കിലും തുടർന്ന് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ വീടിനകത്ത് ഗ്യാസോ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളോ പൊട്ടിത്തെറിച്ചതായി കണ്ടെത്തിയിട്ടില്ല.

വീടിനകത്തേക്ക് ആരെയും കയറ്റി വിടാതെ കനത്ത പരിശോധനയിലാണ് പോലീസ്’ പന്നി പടക്കത്തിന് സമാനമായ ഒന്ന് പൊട്ടിയതായാണ് നാട്ടുകാർ നൽകുന്ന വിവരം. വിഷയത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്