Banner Ads

ഇന്ത്യൻ ജനതയ്ക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സന്ദേശം; ഓപ്പറേഷൻ സിന്ദൂറിനെ ശ്രീരാമൻ്റെ ഉപദേശവുമായി ബന്ധപ്പെടുത്തി

ദില്ലി:ഇന്ത്യൻ ജനതയ്ക്ക് ദീപാവലി ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി കത്തയച്ചു. ‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള വിഷയങ്ങൾ കത്തിൽ അദ്ദേഹം പരാമർശിച്ചു. ഭാരതം ധാർമികത ഉയർത്തിപ്പിടിക്കുക മാത്രമല്ല, അനീതിക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്തിട്ടുണ്ട്.

മാവോയിസ്റ്റ് ഭീഷണി കാരണം വെളിച്ചമെത്താത്ത പല പ്രദേശങ്ങളിലും ഈ ദീപാവലിക്ക് പ്രകാശം പരന്നെന്നും മോദി കത്തിൽ എടുത്തുപറഞ്ഞു. ജിഎസ്ടി പരിഷ്കരണം ജനങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘ഓപ്പറേഷൻ സിന്ദൂർ’ ശ്രീരാമൻ നൽകിയ ഉപദേശത്തിൻ്റെ നിലവിലെ ഉദാഹരണമാണെന്നും മോദി കൂട്ടിച്ചേർത്തു.