
ഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാർഖണ്ഡിലെ ദിയോഘർ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടത്. ഇതോടെ പ്രധാനമന്ത്രിയുടെ തിരിച്ചുള്ള മടക്കം വൈകി.വിമാനത്താവളത്തിൽ നിന്നും പ്രദാനമന്ത്രി ഹെലികോപ്ടറിലാണ് പരിപാടി സ്ഥലത്തേക്ക് പോയത്. 150-ാം ജന്മവാർഷികo ബിർസ മുണ്ടയുടെ ‘ജനജാതിയ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി ജില്ലയിലെത്തിയത്.വിമാനം ദിയോഘർ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണെന്നും, പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലേക്കുള്ള മടക്കം വൈകുകയും ചെയ്തുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.അതേസമയം, ബിഹാറിലെ ജാമുയി ജില്ലയില്‍ 6,640 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്തു.