
ന്യൂഡല്‍ഹി : പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ ഒക്ടോബറില്‍ നടക്കുന്ന ഷാങ്ഹായ് കോ – ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാക്കളുടെ യോഗത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷണം. പാകിസ്താന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ചാണ് യോഗത്തിലേക്ക് മോദിയെ ക്ഷണിച്ചത് അറിയിച്ചത്.
ഒക്ടോബര്‍ 15-16 തീയതികളിലാണ് യോഗം നടക്കുന്നത്. ഈ യോഗത്തിലേക്ക് പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളിലെ നേതാക്കന്‍മാരെ ക്ഷണിച്ചിട്ടുണ്ടെന്നും മുംതാസ് സഹ്‌റ അറിയിച്ചു.
എസ്സിഒ യോഗത്തില്‍ പങ്കെടുക്കുമെന്ന് ചില രാജ്യങ്ങള്‍ അറിയിച്ചു. ഏതൊക്കെ രാജ്യങ്ങളാണ് പങ്കെടുക്കുന്നതെന്ന് പിന്നിട് അറിയിക്കുമെന്നും അവര്‍ അറിയിച്ചു. എസ് സി ഒ ഉച്ചകോടിക്ക് മുന്നോടിയായി മന്ത്രിതല യോഗവും എസ് സി ഒ അംഗരാജ്യങ്ങളിലെ സാമ്പത്തിക സാമൂഹിക, സാംസ്‌കാരിക, മാനുഷിക സഹകരണം തുടങ്ങിയവയിൽ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗങ്ങളും നടക്കും.