Banner Ads

മലപ്പുറത്ത് ദുരന്തമായി പൊട്ടിവീണ ലൈൻ; കരുവാരക്കുണ്ടിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് അട്ടി സ്വദേശിയും ആനപ്പാറ സജിയുടെ ഭാര്യയുമായ പ്രവിതയാണ് (40) മരിച്ചത്. ഇന്ന് രാവിലെ കൽക്കുണ്ട് അട്ടിയിൽ വെച്ചാണ് അപകടം ഉണ്ടായത്.

വഴിയിൽ പൊട്ടിവീണു കിടന്നിരുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.