Banner Ads

വന്ദേഭാരത് ട്രെയിൻ തട്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി മരിച്ചു; നാടിന് നൊമ്പരമായി നന്ദന

കോഴിക്കോട് : വടകര ഇരിങ്ങലിൽ വന്ദേഭാരത് ട്രെയിൻ തട്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി മരിച്ചു. ഇരിങ്ങൽ പെരുവയൽ സ്വദേശി പിവി സുജീഷിന്റെ മകൾ നന്ദന (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് കീഴിലുള്ള അങ്കമാലി ശ്രീശങ്കര കോളേജിലെ ഒന്നാം വർഷ എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് നന്ദന.

പൂജ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. അപകടവിവരമറിഞ്ഞ് പോലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം വടകര ഗവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. അമ്മ: മഞ്ജുഷ. സഹോദരി: ആര്യ.