Banner Ads

പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഗേറ്റുകൾ തുറന്നു; ചാലക്കുടി പുഴയോരത്ത് അതീവ ജാഗ്രത

തൃശൂർ : ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഗേറ്റുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററിൽ എത്തിയതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ക്രസ്റ്റ് ഗേറ്റുകൾ ഉയർത്തിയത്.

ഡാമിൽ നിന്നുള്ള അധികജലം പുറത്തേക്ക് ഒഴുകുന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.