Banner Ads

ഈ വർഷം ആറാം തവണ; പൊന്മുടി അണക്കെട്ട് തുറന്നു, പന്നിയാർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

ഇടുക്കി : നീരൊഴുക്ക് ശക്തമായതോടെ ഇടുക്കിയിലെ പൊന്മുടി അണക്കെട്ട് തുറന്നു. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തിയതിനെ തുടർന്നാണ് ഇന്ന് രാവിലെ 10 മണിക്ക് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്. രണ്ടാമത്തെ ഷട്ടർ 20 സെന്റിമീറ്ററാണ് ഉയർത്തിയത്. ഒരു സെക്കൻഡിൽ 15000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ വർഷം ഇത് ആറാം തവണയാണ് പൊന്മുടി അണക്കെട്ട് തുറക്കുന്നത്.അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി 707.75 അടിയാണ്. നിലവിൽ 706.85 അടി വെള്ളമുണ്ട്. 706.05 അടിയിലെത്തുമ്പോളാണ് റെഡ് അലർട്ട് പുറപ്പെടുവിക്കുക.നീരൊഴുക്ക് വീണ്ടും ശക്തമായാൽ കൂടുതൽ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്.