ശബരിമല : മണ്ഡലകാലത്തെ ആദ്യ പോലീസ് ബാച്ച് ഡ്യൂട്ടി കഴിഞ്ഞ് 25 ന് മലയിറങ്ങി. ഈ ബാച്ചിൽ ഉള്ളവരാണ് മടങ്ങും മുൻപ് 24 ന് ഉച്ചയ്ക്ക് 1.30 ന് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. സംഭവത്തിൽ എഡി ജി പി യും ശബരിമല പോലീസ് ചീഫ് കോഡിനേറ്ററുമായ എസ് ശ്രീജിത്ത് സന്നിധാനം സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് തേടി.ഫോട്ടോ എടുക്കാൻ കർശന വിലക്കുള്ളപ്പോഴാണ് നിയമം പാലിക്കേണ്ട പോലീസ് പടിയിൽ കയറി നിന്ന് ചിത്രം എടുത്തത് ഇത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.പൊലീസ് ഉദ്യോഗസ്ഥർ പതിനെട്ടാം പടിയിൽ കയറി നിരന്ന് നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയ . സംഭവം വിവാദമായതിനെ തുടർന്നാണ് നടപടി.ശ്രീകോവിലിനും കൊടിമരത്തിനും പതിനെട്ടാംപടിക്കും പുറം തിരിഞ്ഞ് നിരന്ന് നിന്നാണ് ചിത്രം എടുത്തിരിക്കുന്നത് ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട് ഭക്തർക്ക് പോലും