Banner Ads

പോലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

തൃശൂർ : ആളൂരിൽ പോലീസ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. ആളൂർ ആനത്തടം സ്വദേശികളായ ജൂവിൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. വൈകുന്നേരമായിരുന്നു അപകടം.

പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമായ ഡാൻസാഫ് സ്ക്വാഡ് സഞ്ചരിച്ചിരുന്ന ജീപ്പാണ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആളൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.