കാസർകോട്: മൊഗ്രാല്‍ പുത്തൂർ ഗവ. ഹയർസെകൻഡറി സ്‌കൂളില്‍ ഇക്കഴിഞ്ഞ ഒക്ടോബർ ഒമ്ബതിന് വൈകുന്നേരം 3.30 മുതല്‍ 4.30 വരെയുള്ള സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.സ്കൂള്‍ കെട്ടിടത്തില്‍ പ്ലസ് ടു ക്ലാസിലെ ആണ്‍കുട്ടികള്‍ ഉപയോഗിച്ചു വരുന്ന ശുചിമുറിയിലെ ക്ലോസറ്റ്, വാഷ്‌ബേസിൻ, പൈപ് ടേപ്, സ്വിച് ബോർഡ് എന്നിവ സ്കൂളിലെ ചില വിദ്യാർത്ഥികള്‍ ചേർന്ന് നശിപ്പിച്ചുവെന്നും ഈ സംഭവത്തില്‍ ഏകദേശം 40,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.സ്കൂള്‍ അധികൃതർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്ന നിയമത്തിലെ 3(1) വകുപ്പുകള്‍ പ്രകാരമാണ് തിരിച്ചറിഞ്ഞ വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തത്. ഈ സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.