Banner Ads

‘പോലീസ് അതിക്രമങ്ങൾക്ക് പൂട്ട്’! തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:പോലീസ് സേനയിൽ തെറ്റായ പ്രവണതകളോടും നിയമലംഘനങ്ങളോടും വിട്ടുവീഴ്ചയില്ലെന്നും, കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. കേരള പോലീസ് സീനിയർ ഓഫീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.”പോലീസ് സേനയിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ല.

പോലീസ് സേന മാതൃകാപരമായി പ്രവർത്തിക്കണം,” മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് സേന മാതൃകാപരമായി പ്രവർത്തിക്കണം,” മുഖ്യമന്ത്രി വ്യക്തമാക്കിപോലീസ് സേന മാതൃകാപരമായി പ്രവർത്തിക്കണം,” മുഖ്യമന്ത്രി വ്യക്തമാക്കിസർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ അതിൻ്റെ അന്തസ്സത്ത ചോരാതെ നിർവഹിക്കാൻ ചുമതലപ്പെട്ടവരാണ് പോലീസുകാർ.

ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.തെറ്റായ നടപടികളും അക്രമങ്ങളും വരെ ഉണ്ടാകുന്നുണ്ടെങ്കിലും, സമാധാനാന്തരീക്ഷം നിലനിർത്തിപ്പോകാൻ പോലീസിന് കഴിയുന്നുണ്ട് എന്നും മുഖ്യമന്ത്രി പ്രശംസിച്ചു.