
ഈ മാസം 30 ന് കേസ് വീണ്ടും പരിഗണിക്കും ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മേലാണ് കേസെടുത്തിരിക്കുന്നത്.മതസ്പർധ വളർത്തൽ , കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവർത്തനം തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസ് എടുത്തത് . യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.അറസ്റ്റ് ഒഴിവാക്കാൻ വേണ്ടിയാണ് PC ജോർജ് മുൻകൂർ ജാമ്യം തേടിയത്
BNS 196 , BNS 299 , KP Act 120 (O ) എന്നി വകുപ്പുകൾ ചുമത്തിയാണ് പിസി ജോർജിനെതിരായ FIR . പിസി ജോർജിനെ സംരക്ഷിക്കുന്ന പൊലീസ് സമീപനത്തിനെതിരെ ശക്തമായ വിമർശനവും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിലാണ് ഒടുവിൽ കേസെടുത്തത് . പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ് യഹിയ സലിമിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു യൂത്ത് ലീഗ് , SDPI , വെൽഫയർ പാർട്ടി എന്നിവരുട അടക്കം 7 പരാതികളാണ് സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്.നേരത്തെ പരാമർശം വിവാദമായതിനു പിന്നാലെ ഫേയ്സ്ബുക്ക് കുറിപ്പിൽ ക്ഷമാപണം നടത്തി തടിയൂരാനും പിസി ജോർജ് ശ്രമിച്ചു. മുസ്ലീം വിഭാഗക്കാർ മുഴുവൻ വർഗീയവാദികളാണ്.
ഇത് മൂന്നാം തവണയാണ് കേസ് മാറ്റി വെയ്ക്കുന്നത്. എല്ലാവരും പാക്കിസ്താനിലേക്കും പോകണമെന്നുമായിയിരുന്നു പിസിയുടെ പ്രതികരണം . ഈരാറ്റു പേട്ടയിൽ മുസ്ലീം വർഗീയ ശക്തികൾ പ്രവർത്തിച്ചാണ് തന്നെ തോൽപ്പിച്ചത്. പാലക്കാട് BJP യെ തോൽപ്പിക്കാൻ കുഞ്ഞാലികുട്ടി , കെ ടി ജലീൽ , ജമാത്ത ഇസ്ലാമി , SDPI എന്നിവർ ഒത്തുചേർന്നെന്നും PC ആരോപിച്ചിരുന്നു. ഇതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി പി.സി ജോർജ് രംഗത്തുവന്നു. ചാനൽ ചർച്ചയിലെ പ്രകോപനത്തിന്റെ ബാക്കിയായി ഞാൻ പറഞ്ഞ തെറ്റിന് മാന്യമായി ക്ഷമ ചോദിച്ചു. ആ പോസ്റ്റിന്റെ കീഴിൽ വന്നു തെറി പറയുന്ന മറ്റവന്മാരെ തന്നെയാണ് ഞാൻ തീവ്രവാദികൾ എന്ന് പറഞ്ഞതെന്നും പിസി കുറിച്ചിരുന്നു.