
പാലക്കാട്: പട്ടാമ്പി നഗരത്തിൽ ജ്വല്ലറി കുത്തി തുറന്ന് മോഷണം. റെയിൽവെ സ്റ്റേഷൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആരാധന ജ്വല്ലറിയിലാണ് നടന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് മുൻപിലെ ഗ്ലാസ് തകർത്താണ് മോഷണം നടന്നത്. ഡിസ്പ്ലേ വെച്ചിരുന്ന 8 പവൻ സ്വർണം പോയതാണ് പ്രാഥമിക നിഗമനം.
വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ നഷ്ടമായതിന്റെ കണക്ക് ലഭിക്കുകയുള്ളൂ. ഇന്ന് പുലർചെയോട് കൂടിയാണ് മോഷണം നടന്നതെന്നാണ് നിഗമനം. പട്ടാമ്പി തെക്കുംമുറി സ്വദേശി ഉണ്ണികൃഷ്ണന്റെയാണ് സ്ഥാപനം. രാത്രിയിലും പകലും നിരന്തരം വാഹനങ്ങൾ പോകുകയും ആളുകൾ ഉണ്ടാവുകയും ചെയ്യുന്ന സ്ഥലത്താണ് മോഷണം നടന്നിരിക്കുന്നത്.
ഷൊർണൂർ ഡിവൈഎസ്പി മനോജ് കുമാർ, പട്ടാമ്പി SHO അൻഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ഡോഗ് സ്കോഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇതോടൊപ്പം തന്നെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്